Posts

ഇസ്ലാമിക് ക്വിസ്  2 സൂറത്ത് യൂസുഫ്, സൂറത്ത്  ഇബ്രാഹിം 1. യൂസുഫ് നബി (അ) ഈജിപ്തിലെ രാജസഭയില്‍ ഏത് വകുപ്പിന്‍റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്? ധനകാര്യ വകുപ്പിന്റെ ചുമതല قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌۭ   യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” (യൂസുഫ്:  55) 2. യൂസുഫ് നബി(അ)യുടെ പിതാവിന്‍റെ പേര്? യഅ്ഖൂബ് നബി(അ) 3. ഇബ്രാഹിം നബിയുടെ നാമം ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്? 69 തവണ ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട പ്രവാചകന്‍ മൂസാ നബി(അ) യാണ്. 4. നല്ല ഒരു വാക്കിനെ അല്ലാഹു എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്? നല്ല വൃക്ഷം. أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًۭا كَلِمَةًۭ طَيِّبَةًۭ كَشَجَرَةٍۢ طَيِّبَةٍ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّم
Recent posts